കോലഞ്ചേരി: മഴുവന്നൂർ വാര്യർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു. വാര്യർ ഫൗണ്ടേഷൻ കൺവീനർ അനിയൻ പി . ജോൺ ഉദ്ഘാടനം ചെയ്തു. ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ എറണാകുളം ഏരിയ പ്രസിഡന്റ് സി.വി. മാർക്കോസ് അദ്ധ്യക്ഷനായി. ഫൗണ്ടേഷന്റെ സുസ്ഥിര വികസന മിഷന്റെ ഭാഗമായി അമ്പത് ശതമാനം സാമ്പത്തിക സഹായത്തോടെ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണിത്. ഏദൻ അഗ്രോടെക് മാനേജിംഗ് ഡയറക്ടർമാരായ എൽദോ പൗലം, ജോയ്‌സൺ ടി. ജോസഫ്. കൈവല്യ മിത്രം ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ എറണാകുളം ഏരിയ സെക്രട്ടറി പി.ഒ. രാജു, സണ്ണി വർഗീസ്, ജോബി കുര്യാക്കോസ്, പി.കെ. കുട്ടിക്കൃഷ്ണൻ നായർ, എം. നോബിൾ, വില്യംസ് കെ. അഗസ്​റ്റിൻ എന്നിവർ സംസാരിച്ചു.