h

എടക്കാട്ടുവയൽ: ക്ഷീരകർഷകനായ പള്ളിക്കനിരപ്പെൽ മനോജിന് വിശ്വഹിന്ദുപരിഷത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ പശുവിനെയും കിടാരിയേയും കൈമാറി. ബി.ജെ.പി എടയ്ക്കാട്ടുവയൽ പഞ്ചായത്ത് സമിതി ഓണക്കിറ്റും സമ്മാനിച്ചു. നേതാക്കളായ ശ്രീകുമാർ, അബിനു സുരേഷ്, ബി.ജെ.പി നേതാക്കളായ വി.എസ്. സത്യൻ, എൻ.എം. സുരേഷ്, എം.ഐ സാജു, കെ.എൻ ബാബു, ആർ.വി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.