വൈപ്പിൻ: ഗ്രന്ഥശാലാദിനത്തിന്റെ ഭാഗമായി മാലിപ്പുറം അലിയാർ സ്മാരക വായനശാല പെരുമാൾപടി സ്‌നേഹതീരം വയോജന കേന്ദ്രത്തിൽ സംഘടിപ്പിച്ച വായനക്കാഴ്ചയുടെ കേൾവി ശിവദാസ് നായരമ്പലം ഉദ്ഘാടനം ചെയ്തു. കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എം.എൻ. രവീന്ദ്രൻ, സ്‌നേഹതീരം സെക്രട്ടറി ബനഡിക്ട്, പി.ആർ.ഒ. ഗ്രെയ്‌സ്, വിജയലക്ഷ്മി, ബീന പുരഷോത്തമൻ എന്നിവർ പ്രസംഗിച്ചു.