തൃപ്പൂണിത്തുറ: സി.പി.എം ടൗൺ ലോക്കൽ കമ്മറ്റി സീതറാം യെച്ചൂരി അനുസ്മരണം നടത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.സി. ഷിബു, ആർ.ജെ.ഡി ജില്ലാ സെക്രട്ടറി ടോണി മണിയംകോട്, എൻ.സി.പി ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.പി.ശ്രീവത്സൻ, സി.പി.ഐ ജില്ലാ കമ്മറ്റിയംഗം ചന്ദ്രബോസ്, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ പി.സി. പോൾ, നഗരസഭ ചെയർപേഴ്സൺ രമാസന്തോഷ്‌, അഗസ്റ്റിൻ ജോസഫ് കൂളിയാടൻ, ലളിത കലാ അക്കാദമി മുൻ സെക്രട്ടറി ടി.എ.സത്യപാൽ എന്നിവർ യെച്ചൂരിയെ അനുസ്മരിച്ച് സംസാരിച്ചു. ടൗൺ ലോക്കൽ സെക്രട്ടറി ഇ.എസ്. രാകേഷ് പൈ അദ്ധ്യക്ഷനായി. എസ്.എൻ. ജംഗ്ഷനിൽ നിന്ന് ആസാദ് പാർക്കിലേക്ക് നടന്ന മൗന ജാഥക്ക് കെ.കെ. മോഹനൻ, എം.എസ്. ഹരിഹരൻ എന്നിവർ നേതൃത്വം നൽകി.