കോതമംഗലം: ചെക്ക് പോസ്റ്റിൽ വാഹനം ഇടിച്ച് നിർത്താതെ പോയ കേസിലെ പ്രതിക്ക് തടവും പിഴയും. കോതമംഗലം കുട്ടമ്പുഴ ഞായപ്പിള്ളി പുൽപ്പറക്കുടിയിൽ ഷെറിനെ (32)യാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഐ.എൻ.ഹരിദാസൻ ഒരു വർഷം തടവിനും 10000 രൂപ പിഴയും ശിക്ഷിച്ചത്. 2018ൽ കുട്ടമ്പുഴ തട്ടേക്കാട് റൂട്ടിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു. ചെക്ക് പോസ്റ്റിൽ കൈ കാണിച്ചപ്പോൾ നിർത്താതെ ഫോറസ്റ്റ് ചെക്ക്പോസ്റ്റ് ഇടിച്ച് സർക്കാരിന് 6000 രൂപ നഷ്ടം വരുത്തി. ചോദ്യം ചെയ്ത ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തു. ഈ കേസിലാണ് ശിക്ഷ വിധിച്ചത്.