
കൊച്ചി: നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. 150ൽപ്പരം പേർക്ക് സഹായ വിതരണവും ഓണസദ്യയും നൽകി.
ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. ഗിരി, സെക്രട്ടറി വി.ആർ. സുധീർ, മേഖലാ പ്രസിഡന്റ് ജോൺ വർഗീസ്, ജില്ലാ ജനറൽ സെക്രട്ടറി ജോർജ് ഷൈൻ, വി.എസ്. സനൽകുമാർ, ഉഷ ജയകുമാർ, കെ.എച്ച്. ഹീര, ജിൻസി ജേക്കബ്, എം.ജെ. മാത്യു, ബിജു മുണ്ടാടൻ, പി.എ. റഹിം, ജേക്കബ് ഫിലിപ്പ്, മത്തായി തോമസ്, അനൂപ് സേവ്യർ, രാജു ഓടക്കാലി, കെ.എച്ച്. ഷംസുദീൻ, അമ്പു താഹിർ തുടങ്ങിയവർ സംസാരിച്ചു.