
കൂത്താട്ടുകുളം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ കൂത്താട്ടുകുളത്ത് സർവകക്ഷി അനുശോചന റാലിയും യോഗവും നടന്നു. സി.പി.എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി. രതീഷ് അദ്ധ്യക്ഷനായി.അനൂപ് ജേക്കബ് എം.എൽ.എ, മുൻ എം.എൽ.എ എം.ജെ. ജേക്കബ്, ജിൻസൺ വി. പോൾ, ടോമി കെ. തോമസ്, കെ. ചന്ദ്രശേഖരൻ, പി.സി. ജോസ്, പ്രിൻസ് പോൾ ജോൺ, വിജയ ശിവൻ, സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു.