മുളന്തുരുത്തി: കാരിക്കോട് ചിന്ത തിയേറ്റേഴ്സ് വയനാട് ഉരുൾപൊട്ടലിൽ ജീവൻപൊലിഞ്ഞവർക്ക് ആദരരാഞ്ജലി അർപ്പിച്ച് അനുസ്മരണ സമ്മേളനം നടത്തി. കാരക്കാട്ടുകുന്നിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം വില്ലേജ് ഓഫീസർ വി.എ. സുരേഷ് ഉദ്ഘാടനം ചെയ്തു. ദീപങ്ങൾ തെളിച്ച്ആദരം അർപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജോഷി, വി.പി. മണി, സുശീല രാജൻ. സി.എ. മണി, വി.പി. മോഹനൻ, എം.എൻ. ഷാജി, സുബിൻ ബാബു, എം.ടി. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. സമ്മാനകൂപ്പൺ നറുക്കെടുപ്പിൽ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.