y
മുളന്തുരുത്തി ഫയർഫോഴ്സ് ഗ്രേഡ് അസിസ്റ്റന്റ് വി.പി. സുനിൽകുമാർ ദിനേശ്‌കുമാറിന്റെ വീട്ടിലെത്തി ധനസഹായം കൈമാറുന്നു

ചോറ്റാനിക്കര: കുടുംബത്തിന്റെ ഉപജീവനമാർഗമായ പശു തോട്ടിൽവീണ് ചത്തതിനെത്തുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തിന് ഫയർഫോഴ്സിന്റെ കൈത്താങ്ങ്. തിരുവാണിയൂർ പഞ്ചായത്ത് പതിനഞ്ചാംവാർഡിൽ മുരിയമംഗലത്ത് വടക്കേടത്തുവീട്ടിൽ ദിനേശ്‌കുമാറിന്റെ പശു കഴിഞ്ഞിടെ വീടിന് സമീപമുള്ള ആഴമുള്ള കനാലിൽവീണ് പരിക്കേറ്റിരുന്നു. സംഭവമറിഞ്ഞെത്തിയ മുളന്തുരുത്തി ഫയർഫോഴ്സ് പശുവിനെ കരയ്ക്കെത്തിച്ചെങ്കിലും അടുത്തദിവസം ചത്തു. ഇതറിഞ്ഞ് ഫയർഫോഴ്സ് അസി. ഓഫീസർ ഇസ്മായിൽഖാന്റെ നേതൃത്വത്തിൽ ദിനേശ്കുമാറിന്റെ വീട് സന്ദർശിച്ചു. പശുവിനെ വളർത്തി ഉപജീവനം നയിക്കുന്ന കുടുംബത്തിന്റെ ഏകവരുമാനം ഇല്ലാതായത് മനസിലാക്കിയ സേനാംഗങ്ങൾ അവരെ സഹായിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി.പി. സുനിലിന്റെ നേതൃത്വത്തിൽ ഫയർഓഫീസർ പ്രജീഷ് കെ.പി, ഹോം ഗാർഡ് സാബു കെ.ആർ എന്നിവർ ഉടമയുടെ വീട്ടിലെത്തി സേനാംഗങ്ങളുടെ വകയായി തിരുവോണസഹായം കൈമാറി.