
കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന ഭാരവാഹികൾ, റീജിയണൽ ഡയറക്ടർമാർ, പ്രസിഡന്റുമാർ, ആനിമേറ്റർമാർ, രൂപതാ ഡയറക്ടർമാർ എന്നിവരുടെ സംയുക്ത യോഗം എറണാകുളത്ത് പാലാരിവട്ടം പി.ഒ.സിയിൽ ഇന്ന് (17 ചൊവ്വ) രാവിലെ 10ന് ചേരുമെന്ന് സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള അറിയിച്ചു.
മദ്യവിരുദ്ധ കമ്മിഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അദ്ധ്യക്ഷത വഹിക്കുന്ന യോഗം ചെയർമാൻ ബിഷപ്പ് യുഹാനോൻ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ ഗുരുതരമായ ചട്ടലംഘനങ്ങൾക്കെതിരെ നിയമനടപടികളും സംസ്ഥാന സർക്കാരിന്റെ അപ്രഖ്യാപിത മദ്യനയങ്ങൾക്കെതിരെയും പ്രത്യക്ഷ സമരപരിപാടികളും യോഗം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.