
കൊച്ചി: പാരീസിൽ സമാപിച്ച പാരാലിമ്പിക്സ് ഗെയിംസിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ താരങ്ങളെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ആദരിച്ചു. കേന്ദ്ര യുവജനകാര്യകായിക സഹമന്ത്രി രക്ഷ നിഖിൽ ഖഡ്സെ, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി പങ്കജ് ജെയിൻ, ഇന്ത്യൻ ഓയിൽ ചെയർമാനും ഡയറക്ടറുമായ വി. സതീഷ് കുമാർ തുടങ്ങിയവർ ഡൽഹിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
പാരാലിമ്പിക് കമ്മിറ്റി ഒഫ് ഇന്ത്യയുമായി (പി.സി.ഐ) ചേർന്ന് ഇന്ത്യൻ ഓയിൽ 2023 മുതൽ പാരാ അത്ലറ്റുകൾക്ക് പിന്തുണ നൽകുന്നുണ്ട്. പ്രതിമാസ സ്കോളർഷിപ്പുകൾ, മെഡിക്കൽ ഇൻഷ്വറൻസ്, സ്പോർട്സ് കിറ്റുകൾ തുടങ്ങിയവ നൽകിയ ഇന്ത്യൻ ഓയിൽ പിന്തുണ തുടരുമെന്ന് പങ്കജ് ജെയിൻ പറഞ്ഞു.