onam

വൈപ്പിൻ: തുടർച്ചയായി മൂന്നാം വർഷവും തിരുവോണത്തിന് പാവങ്ങൾക്ക് ഓണക്കോടി എത്തിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ. വൈപ്പിൻ, ചെറായി പ്രദേശത്തെ നേരിട്ടറിയാവുന്ന 35 കുടുംബങ്ങളിലാണ് തിരുവോണത്തലേന്ന് അതിരാവിലെ നോബൽകുമാർ ഓണക്കോടി എത്തിച്ചത്. കിടപ്പു രോഗികൾ, പ്രായമായവർ, മക്കളില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്നവർ, വിധവകൾ, അംഗപരിമിതർ എന്നിവർക്കാണ് ഓണക്കോടി നല്കിയത്. വീട്ടുകാർ എഴുന്നേൽക്കുന്നതിന് മുമ്പ് ഓണക്കോടികൾ വീട്ടിൽ വച്ച് പോകുകയാണ് നോബലിന്റെ പതിവ്. വീട്ടുകാർ ചെറിയ സന്തോഷം നല്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് നോബൽകുമാർ പറഞ്ഞു. വിഷു, ക്രിസ്തുമസ് ദിവസങ്ങളിലും സമാന പ്രവർത്തനങ്ങൾ നോബിൾ ചെയ്യാറുണ്ട്.