samskarika-vedi
എറണാകുളം സാംസ്‌കാരികവേദി പ്രവർത്തകർ തിരുവോണനാളിൽ കണയന്നൂർ താലൂക്ക് ഓഫീസിനുമുന്നിൽ നടത്തിയ ഉപവാസ സത്യാഗ്രഹം ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: വൈദ്യുതി നിരക്കുവർദ്ധന നീക്കത്തിനെതിരെ എറണാകുളം സാംസ്‌കാരികവേദി പ്രവർത്തകർ ഓണം ബഹിഷ്‌കരിച്ച് തിരുവോണനാളിൽ കണയന്നൂർ താലൂക്ക് ഓഫീസിനു മുന്നിൽ ഉപവസിച്ച് പ്രതിഷേധിച്ചു. ഉപവാസ സത്യാഗ്രഹം സാംസ്‌കാരികവേദി പ്രസിഡന്റ് ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ കടവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. വാമലോചനൻ മുഖ്യപ്രഭാഷണം നടത്തി, കെ.ജി. രാധാകൃഷ്ണൻ, പി.ആർ. അജാമളൻ, കെ. വിജയൻ, നോർബട്ട് അടിമുറി, രാധാകൃഷ്ണൻ പാറപ്പുറം, പി.വി. ശശി, മിസ്റ്റി, വാഹിദ എന്നിവർ സംസാരിച്ചു.

1.38കോടി വൈദ്യുതി ഉപഭോക്താക്കളെ താരിഫ് റെഗുലേറ്ററി കമ്മിഷന്റെ മുന്നിലേക്ക് തള്ളിവിട്ടിട്ട് സർക്കാരും ബോർഡും ചേർന്ന് അന്യായമായ നിരക്ക് വർദ്ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് എറണാകുളം സാംസ്‌കാരികവേദി ആരോപിച്ചു.