
നെടുമ്പാശേരി: അടുവാശേരി മുസ്‌ലിം ജമാ അത്ത് കമ്മിറ്റിയുടെയും ബുസ്താനുൽ ഉലൂം മദ്രസയുടെയും നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. ജമാ അത്ത് പ്രസിഡന്റ് വി.കെ. അബ്ദുൾ റസാക്ക് പതാക ഉയർത്തി. ഇമാം അബിൻസ് ഫൈസി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. അബ്ദുറസാഖ് റഹ്മാനി, മുഹമ്മദാലി മൗലവി, ജമാ അത്ത് സെക്രട്ടറി എം.എച്ച്. അൻസാർ, എം.എ. സുധീർ, ഇ.എം. സബാദ്, എ.എച്ച്. ബഷീർ, വി.എം. ബാവക്കുഞ്ഞ്, മുഹമ്മദ് ഫൈസൽ, എ.എ. ഷാജഹാൻ, എം.എച്ച്. ഹനീഫ, വി.എസ്. നിസൽ, വി.കെ. ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.