ആലുവ: സേവാഭാരതി രണ്ട് വർഷമായി നിത്യേന നൽകുന്ന പ്രഭാത ഭക്ഷണത്തോടൊപ്പം തിരുവോണ നാളിൽ പായസവും വിളമ്പി ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമൊപ്പം ഓണാഘോഷത്തിൽ പങ്കു ചേർന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനും പ്രവർത്തകരും. പൂക്കളമിട്ട് നടത്തിയ ആഘോഷത്തിൽ സേവാഭാരതി ജില്ലാ സെക്രട്ടറി എം.സി. ഷിജു അദ്ധ്യക്ഷനായി. മുനിസിപ്പൽ സെക്രട്ടറി എ. നാരായണൻ പോറ്റി, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എ. സെന്തിൽ കുമാർ, എ.കെ. മോഹനൻ, അഡ്വ. ശ്രീനാഥ്, പ്രദീപ് പെരുംപടന്ന, സഹദേവൻ തുടങ്ങിയവർ ആശംസകൾ നേർന്നു.