കൊച്ചി: കോർപ്പറേറ്റ് സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന രണ്ടാമത് കോർപ്പറേറ്റ് സിക്സസ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ലോഗോ മേയർ എം. അനിൽകുമാർ ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്ടൻ ടോം ജോസഫിന് നൽകി പ്രകാശിപ്പിച്ചു.
സ്‌പോർട്‌സ് മാനേജ്‌മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.എം.ആർ.ഐ) പ്രസിഡന്റ് ബി.ടി. ഷിജിൽ പങ്കെടുത്തു. എസ്.എം.ആർ.ഐയുമായി സഹകരിച്ച് ഒക്ടോബർ ആറിന് വൈറ്റില ചക്കരപ്പറമ്പ് പാരീസ് സ്‌പോർട്‌സ് സെന്ററിലാണ് ടൂർണമെന്റ് നടത്തുന്നത്. 12 ടീമുകൾക്കാണ് അവസരം. ഒരുലക്ഷം രൂപയോളമാണ് സമ്മാനത്തുക. രജിസ്‌ട്രേഷന് ഫോൺ: 9074171365.