
പറവൂർ: വൈശാഖ് വാസ്തു ജ്യോതിഷ സേവന കേന്ദ്രത്തിന്റെ പതിനഞ്ചാം വാർഷികാഘോഷം ഡയറക്ടർ ജയകൃഷ്ണൻ എസ്. വാരിയർ ഉദ്ഘാടനം ചെയ്തു. സേവനകേന്ദ്രം കോ ഓഡിനേറ്റർ ശ്രീകല ജയകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.വി. സുനിൽകുമാർ, ലീഗൽ അഡ്വൈസർ അഡ്വ. ബി.എ. ഈശ്വരപ്രസാദ്, പെരുവാരം മോഹൻ ശാന്തി എന്നിവർ സംസാരിച്ചു. വൈശാഖ് വാസ്തു നിർമ്മിതി കേന്ദ്രം പ്രോജക്ടിന്റെ ഉദ്ഘാടനവും ഓണക്കിറ്റ്, ഓണക്കോടി എന്നിവയുടെ വിതരണവും നടന്നു.