ആലുവ: ചെമ്പറക്കി - മേച്ചേരിമുകൾ റോഡിലെ പി.വി.ഐ.പിയുടെ ആലുവ ബ്രാഞ്ച് കനാലിന് കുറുകെയുള്ള പാലം പുതുക്കിപ്പണിയുന്നതിനാൽ നാളെ മുതൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. ചെമ്പറക്കി ഭാഗത്തു നിന്ന് മേച്ചേരിമുകൾ ഭാഗത്തേക്കും തിരിച്ചും വരുന്നവർ ചെമ്പറക്കി മലയിടംതുരുത്ത് ജംഗ്ഷൻ മേച്ചേരിമുകൾ റോഡ് ഉപയോഗിക്കണം. മേച്ചേരിമുകൾ ഭാഗത്ത് നിന്ന് പോഞ്ഞാശേരി ഭാഗത്തേക്ക് പോകുന്നവർ ശബരിപ്പാടം മസ്ജിദിന് മുമ്പ് വലത്തോട്ട് തിരിഞ്ഞ് പോഞ്ഞാശേരി - ചിത്രപ്പുഴ റോഡിലെത്തി പോഞ്ഞാശേരിയിലേക്ക് പോകണം.