vishwa

നെടുമ്പാശേരി: വിശ്വകർമ്മ സർവീസ് സൊസൈറ്റി ആലുവ താലൂക്ക് യൂണിയൻ സംഘടിപ്പിക്കുന്ന വിശ്വകർമ്മ ദിനാഘോഷം ഇന്ന് രാവിലെ പത്ത് മുതൽ അത്താണി അമല ഹാളിൽ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ പി.കെ. സുബ്രഹ്മണ്യനും കൺവീനർ രവി പരപ്പിലും അറിയിച്ചു. രാവിലെ പത്തിന് പതാക ഉയർത്തലും തുടർന്ന് വിശ്വകർമ്മ ദേവപൂജയും നടക്കും. ഉച്ചക്ക് രണ്ടിന് എയർപോർട്ട് കവലയിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ എന്നിവർ പ്രസംഗിക്കും.