കാലടി: തിരുവൈരാണിക്കുളം അരങ്ങ് കലാസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവോണദിനത്തിൽ മതനിരപേക്ഷ സദസ് സംഘടിപ്പിച്ചു. ഇരവിപുരം ശ്രീകൃഷണസ്വാമി ക്ഷേത്രഗോപുരത്തിന് സമീപം നടന്ന സദസ് ഗ്രാമപഞ്ചായത്ത് അംഗം ഷിജിത സന്തോഷ് ഉദ്ഘാടനം ചെയ്തു. വെള്ളാരപ്പിള്ളി മസ്ജിദുന്നുർ ജുമാ മസ്ജിദ് പ്രസിഡന്റ് കെ.എച്ച്. അബ്ദുൾലൈസ്, ഇരവിപുരം ക്ഷേത്രം മേൽശാന്തി സന്ദീപ് നമ്പൂതിരി, ഗ്രാമപഞ്ചായത്ത് മുൻ അംഗം പി.സി.സുരേഷ് കുമാർ, അരങ്ങ് ചെയർമാൻ പി.ടി. സജീവൻ, പി.എസ്. മനോജ് കുമാർ, എ.പി.സിജു, എ.എസ്. രാജു എന്നിവർ പങ്കടുത്തു. പായസ വിതരണവും നിർദ്ധനർക്ക് ഓണക്കിറ്റും നൽകി.