feast

കൊച്ചി: വല്ലാർപാടത്തമ്മയുടെ ദേവാലയത്തിന്റെയും പരിശുദ്ധ അമ്മയുടെ തിരുച്ചിത്ര സ്ഥാപനത്തിന്റെയും 500 വർഷങ്ങൾ പിന്നിടുന്ന വർഷത്തെ തിരുനാളിന് ഇന്നലെ വൈകിട്ട് 5.30 ന് വരാപ്പുഴ അതിരൂപത മുൻ ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റി. ഒൻപത് നാളുകൾ നീളുന്ന തിരുനാൾ 24ന് സമാപിക്കും. ദിവ്യബലിക്ക് ബിഷപ്പ് ഡോ. ഫ്രാൻസീസ് കല്ലറക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.സ്റ്റാൻലി മാതിരപ്പിള്ളി പ്രസംഗിച്ചു. ഇന്ന് മുതൽ വൈകിട്ട് 5.30നുള്ള ദിവ്യബലികൾ നടക്കും. 29 മുതൽ ഒക്ടോബർ ഒന്നു വരെ മഹാജൂബിലി തിരുനാളും എട്ടാമിടവും ആഘോഷിക്കും. ജോസഫ് ജോസഫ് വാക്കയിൽ, വീണ ബെർനാർഡ് കോനംകോടത്ത് എന്നിവരാണ് ഈവർഷത്തെ പ്രസുദേന്തിമാർ.