
പെരുമ്പാവൂർ: നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വേങ്ങൂർ ചൂരമുടി കൊട്ടിശ്ശേരിക്കുടി വീട്ടിൽ ആൽവിൻ ബാബു (23) വിനെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. കോടനാട്, കുറുപ്പംപടി, കാലടി, കുന്നത്തുനാട്, കോട്ടപ്പടി പൊലീസ് സ്‌റ്റേഷൻ പരിധികളിൽ കഴിഞ്ഞ 3 വർഷത്തിനുള്ളിൽ മോഷണം, ഭീഷണിപ്പെടുത്തൽ അതിക്രമിച്ച് കടക്കൽ തുടങ്ങി 12 -ളം കേസുകളിൽ പ്രതിയാണ്. ഈ വർഷം കാലടി നീലംകുളംങ്ങര ക്ഷേത്രം, നെടുങ്ങപ്ര സെന്റ് മേരീസ് ജാക്കോബൈറ്റ് ചർച്ച്, ഐരാപുരം തൃക്കളത്തൂർ ശീരാമസ്വാമി ക്ഷേത്രം, പാറേത്ത്മുഗൾ സെന്റ് മേരീസ് യാക്കോബായ പള്ളി തുടങ്ങിയ ആരാധനാലയങ്ങളിൽ മോഷണം നടത്തിയിരുന്നു. ഈ കേസുകളിൽ അറസ്റ്റിലായതിനെ തുടർന്നാണ് നടപടി.