മരട്: എസ്.എൻ.ഡി.പി യോഗം 1522-ാം നമ്പർ തുരുത്തി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 97 -ാം മഹാസമാധി ദിനം 21ന് ആചരിക്കും. രാവിലെ 8ന് ഗുരുപൂജ, 9മുതൽ 1.30വരെ ക്ഷേത്ര ഗുരുമന്ദിരത്തിൽ ഉപവാസം, 10ന് ശോഭന നടേശന്റെ പ്രഭാഷണം, വൈകിട്ട് 3.30ന് പായസവിതരണം, 4ന് ഗുരുദേവ സങ്കീർത്തനയാത്ര, തുടർന്ന് 6.30ന് ദീപക്കാഴ്ച.