പനങ്ങാട്: കെ.പി.എം.എസ് 448-ാം നമ്പർ ചേപ്പനം ശാഖയുടെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളി ജയന്തി ആഘോഷിച്ചു. കോതേശ്വരം ടെമ്പിൾ റോഡ് ജംഗ്ഷനിൽ ശാഖാ പ്രസിഡന്റ് ടി.കെ. പരമേശ്വരൻ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. യൂണിയൻ സെക്രട്ടറി ടി.ടി. ചന്ദ്രപ്പൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. യൂണിയൻ പ്രസിഡന്റ് പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. സി.യു. അശോകൻ, ശാഖാ സെക്രട്ടറി രാജേഷ്, പുരുഷോത്തമൻചൂളയ്ക്കൽ എന്നിവർ സംസാരിച്ചു.