bjp

മൂവാറ്റുപുഴ: കോടതി ഉത്തരവ് ലംഘിച്ച് ആയവന പഞ്ചായത്ത് പത്താം വാർഡിലെ ചെങ്ങംചിറ തണ്ണീർത്തടം നികത്തി അനധികൃതമായി നടത്തുന്ന പ്ലൈവുഡ് കമ്പനി നിർമ്മാണം നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ തിരുവോണനാളിൽ ബി.ജെ.പി പ്രവർത്തകർ പട്ടിണി സമരംനടത്തി. ബി.ജെ.പി എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ സമരം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് ബിനുകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു തുരുത്തിപ്പിള്ളിൽ, മണ്ഡലം പ്രസിഡന്റ് രേഖ പ്രഭാത്, വൈസ് പ്രസിഡന്റ് സജി, സെക്രട്ടറി ജയകൃഷ്ണൻ, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ദിലീപ്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് ലൈജു, ജനറൽ സെക്രട്ടറി സുഭാഷ് , ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഷൈൻ കെ. കൃഷ്ണൻ, പഞ്ചായത്ത് ജനറൽ സെക്രട്ടറി രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ബി.ജെ.പി സമരസമിതി നേതാക്കളായ കെ.പി. തങ്കക്കുട്ടൻ, ക്ലീറ്റസ് മേക്കര, സി.ഇ. മനോജ്, ജോമോൻ മാത്യു, എം.എം. രതീഷ്, മെബിൻ മാത്യു എന്നിവർ ഒരു ദിവസം പൂർണമായി പട്ടിണി കിടന്നു. വൈകിട്ട് നടന്ന സമാപനയോഗം ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സെബാസ്റ്റ്യൻ മാത്യു ഉദ്ഘാടനം ചെയ്തു . ബി.ജെ.പി, ബി.എം.എസ് നേതാക്കൾ ജനകീയ സമരത്തിന് നേതൃത്വം നൽകി.