കൊച്ചി: കലൂർ ഗോകുലം കൺവെൻഷൻ സെന്ററിൽ സ്‌കൈവാക്കും ഏരിയൽ റോപ്പും അവതരിപ്പിച്ച് റാംബോ സർക്കസ്. എൽ.ഇ.ഡി ആക്ടും ലേസർമാനും റിംഗ് ഹെഡ് ബാലൻസും ബബിൾഷോയുമാണ് കാഴ്ചക്കാർക്കായി ഒരുക്കുന്നത്.
ഒന്നരമണിക്കൂർ നീളുന്ന സർക്കസ് പ്രകടനം ഇന്നും, 21, 22 തീയതികളിലായി രാവിലെ 11, 1.30, 4.30, 7.30 എന്നീ സമയങ്ങളിലും 18, 19, 20 തിയതികളിൽ 1.30, 4.30, 7.30 എന്നീ സമയങ്ങളിലുമാണ് നടക്കുന്നത്. ബുക് മൈ ഷോയിലൂടെയും കൺവൻഷൻ സെന്ററിലെ കൗണ്ടറിലും ടിക്കറ്റ് ലഭിക്കും.