padma

കൊച്ചി: പദ്മകീർത്തി ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം ചെയ്തു. അഡ്വ. ടി.പി.എം ഇബ്രാഹിം ഖാൻ മുഖ്യപ്രഭാഷണം നടത്തി.

സെക്രട്ടറി ചന്ദ്രശേഖരൻ നായർ, അഡ്വ. കെ.വി സാബു, മനു കാളിയാർമഠം, ഏലിയാസ് മാത്യൂസ്, കെ.എം ഹസൻ, വിനോദ് കുമാർ, ബി. രാജേന്ദ്രൻ, സൊസൈറ്റി പ്രസിഡന്റ് സജിമോൻ, ബാബു, ക്യാപ്‌റ്റൻ മോഹൻദാസ്, അഡ്വ. ഷൈജു, ഇമാം ജലീൽ, എം. മാണി സേവ്യർ, ഹാർബർ പൊലീസ് ഇൻസ്‌പെക്ടർ ബി. രാജേന്ദ്രൻ, സിനിമാതാരം ടോണി എന്നിവർ പങ്കെടുത്തു. നൂറ് നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് ധനസഹായവും ഓണക്കിറ്റും വിതരണം ചെയ്തു.