
കോതമംഗലം: കാൽവഴുതി കിണറ്റിൽ വീണ വയോധികയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വരപ്പെട്ടി പഞ്ചായത്ത് 5 -ാം വാർഡിൽ ഇന്ദിരാ നഗറിൽ കുപ്പാക്കാട്ട് വീട്ടിൽ കുമാരി തങ്കപ്പൻ (65) കിണർ വൃത്തിയാക്കുന്നതിനിടെ അബദ്ധവശാൽ വീഴുകയായിരുന്നു. കോതമംഗലം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കിണറിൽ നിന്ന് കരയ്ക്ക് കയറ്റി പ്രാഥമിക ശുശ്രുഷ നൽകി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സ്റ്റേഷൻ ഓഫീസർ കെ.കെ. ബിനോയ്, സീനിയർ ഫയർ ഓഫീസർ സിദ്ധീഖ് ഇസ്മായിൽ, ഫയർ ഓഫീസർമാരായ നന്ദുകൃഷ്ണൻ, പി.എം. നിസ്സാമുദ്ധീൻ, പി.കെ. ശ്രീജിത്ത്, ബേസിൽ ഷാജി, ഹോംഗാർഡ്മാരായ ടി.എ. ഷിബു, എസ്.എസ്. സനിൽ കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.