
പറവൂർ: വടക്കേക്കര മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്റ് അൽഹാജ് അബ്ദുൽ കരീം തലക്കാട്ട് പതാക ഉയർത്തി. ഖത്തീബ് അമീൻബാഖവി അദ്ധ്യക്ഷനായി. ദഫ് മുട്ട്, നബിദിനാഘോഷയാത്ര, മധുരപലഹാര വിതരണം, അന്നദാനം എന്നിവ നടന്നു. അലി ഉസ്താദ്, ഇ.എ. ഇബ്രാഹിം, വി.എ. താജുദീൻ, കെ.എ. അബ്ദുസമദ്, കെ.ഇ. നിസാർ, കെ.എം. അമീർ, ഇ.എ. അബ്ദുൾ കരീം തുടങ്ങിയവർ നേതൃത്വം നൽകി. വള്ളുവളി മുസ്ലീം ജമാഅത്തിന്റെ ആഭിമുഖ്യത്തിലും നബിദിന സന്ദേശറാലി നടന്നു. മഹല്ല് ചീഫ് ഇമാം സജ്ജാദ് ബാക്കവി, മദ്രസ അദ്ധ്യാപകരായ ഇർഷാദ് സഖാഫി, ആദിൽ ജസിരി, ഹാരിസ് അഷ്റഫി, മഹല്ല് പ്രസിഡന്റ് സി.ബി. ഉമ്മർ എന്നിവർ റാലിക്ക് നേതൃത്വം നൽകി.