പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ പൗർണമിപൂജ ഇന്ന് വൈകിട്ട് ഏഴിന് മേൽശാന്തി തെക്കേടത്ത്മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ക്ഷേത്രത്തിൽ 301-ാമത് ഭാഗവതസപ്താഹയജ്ഞം ഇന്ന് വൈകിട്ട് ആറരയ്ക്ക് മാഹാത്മ്യ പ്രഭാഷണത്തോടെ തുടങ്ങും. മുവാറ്റുപുഴ പള്ളത്തടുക്കം അജിത്ത് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. 24ന് സമാപിക്കും.