
കൂത്താട്ടുകുളം: തെരുവ് വിളക്കുകൾ തെളിക്കാൻ നഗരസഭ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പന്ത്രണ്ടാം ഡിവിഷൻ കൗൺസിലർ അഡ്വ. ബോബൻ വർഗീസ് തിരുവോണനാളിൽ നിരാഹാര നിൽപ്പ് സമരം നടത്തി. പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് വിൽസൺ കെ. ജോൺ ഉദ്ഘാടനം ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.സി. ജോസ് നാരങ്ങാവെള്ളം നൽകി സമരം അവസാനിപ്പിച്ചു. കേരള കോൺഗ്രസ് (എം) ഉന്നത അധികാര സമിതി അംഗം ജോണി അരീക്കാട്ടേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ, കൗൺസിലർമാരായ സിബി കൊട്ടാരം, ലിസി ജോസ്, ടി.എസ്. സാറ തുടങ്ങിയവർ സംസാരിച്ചു.