വൈപ്പിൻ: ചെറായി സഹകരണ റസിഡൻസ് അസോസിയേഷൻ വാർഷികവും ഓണാഘോഷവും കോവിലുങ്കൽ മൈതാനിയിൽ ഗ്രാമപഞ്ചായത്ത് അംഗം രാധിക സതീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ജയപ്പൻ അദ്ധ്യക്ഷനായി. കെ.കെ. സത്യപാലൻ, പി.കെ. ബാലകൃഷ്ണൻ, എൻ.ടി. ഉദയപ്പൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൂക്കള മത്സരം, വടംവലി മത്സരം, ലളിതഗാന മത്സരം, ഓണക്കളി എന്നിവ നടത്തി. മത്സരവിജയികൾക്ക് സമ്മാന വിതരണവും നടത്തി.