phto

വൈപ്പിൻ: വൈപ്പിൻ കരയിൽ മഹല്ല് ജമാഅത്തുകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. എടവനക്കാട് ചാത്തങ്ങാട് ബീച്ച് ഇസ്സത്തുൽ മുസ്‌ലിമീൻ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന നബിദിന റാലിക്ക് ബീച്ച് ബദ്‌രിയ ജുമാ മസ്ജിദ് ഇമാം റിൻഷാദ് ബദ്‌രി അൽ ബാഖവി, സംഘം പ്രസിഡന്റ് പി.എച്ച്. അബ്ദുൽ ഖാദർ, സെക്രട്ടറി ഇ.കെ. അഷറഫ്, സിക്കന്തർ മൗലവി, കെ.കെ. ജമാൽ എന്നിവർ നേതൃത്വം നൽകി. മൗലിദ് പാരായണവും അന്നദാനവും നടന്നു. എടവനക്കാട് മഹല്ല് ഇമാം മുഹമ്മദ് സലീം നദ്‌വി ഉദ്ഘാടനം ചെയ്തു.
പഴങ്ങാട് നജ്മുൽഹുദ ട്രസ്റ്റിന്റെയും മീലാദ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നബിദിന റാലിക്ക് മുഹയദ്ദീൻ ജുമാ മസ്ജിദ് ഖത്തീബ് അഷ്‌റഫ് ബാഖവി, ജുമാ മസ്ജിദ് പ്രസിഡന്റ് പി.എച്ച്. അബൂബക്കർ, നബിദിനാഘോഷ കമ്മിറ്റി കൺവീനർ എം.എം. ഷമീർ, പി.എം സാദിഖ് മൗലവി, ഡോ. ഫയാസ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.
നായരമ്പലം മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച റാലിക്ക് മഹല്ല് ഇമാം ഷഫീഖ് ബാഖവി, മഹല്ല് പ്രസിഡന്റ് കെ.ഇ. അഷറഫ്, എ.എസ്.അബ്ദുൽ കലാം, എ.എ. ഷാനവാസ് കെ.ഐ. അബ്ദുൽ ജലീൽ, പി.ഐ. അബ്ദുൽ അസീസ് എന്നിവർ നേതൃത്വം നൽകി.
കൂട്ടുങ്ങൽചിറ തർബിയത്തുൽ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തിൽ നടത്തിയ നബിദിന റാലിക്ക് സാലിം മസ്ജിദ് ഇമാം ഉബൈദ് ബദ്‌രി, ആസിഫ് എന്നിവർ നേതൃത്വം നൽകി.