
വൈപ്പിൻ: പള്ളിപ്പുറം കോവിലകത്തുംകടവ് ജ്വാല സൗഹൃദ കൂട്ടായ്മയുടെ ഓഫീസ് മന്ദിരം ഉദ്ഘാടനവും പ്രതിഭാ പുരസ്‌കാര സമർപ്പണവും പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ നിർവഹിച്ചു. കൂട്ടായ്മ പ്രസിഡന്റ് ടി.ഡി. രമേഷ് അദ്ധ്യക്ഷനായി. എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ ബോർഡ് അംഗം കെ.പി. ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ കെ.ജി. ബിജു ജയാനന്ദനെയും, യുവക കവി ഇ.വി. സുജനപാലനെയും ആദരിച്ചു. ബി. സുനുകുമാർ ഉപഹാര സമർപ്പണം നടത്തി.സെക്രട്ടറി പി.ആർ. അനിൽകുമാർ, ട്രഷറർ പി.പി. ഷണ്മുഖൻ, വാർഡ് മെമ്പർ നിഷ അനിൽ, ടി.ബി. വിഷ്ണുപ്രസാദ് എന്നിവർ പ്രസംഗിച്ചു.