
വൈപ്പിൻ: പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 11-ാം വാർഡ് അമ്പാടി അങ്കണവാടി കെട്ടിട നിർമ്മാണത്തിന്റെയും പണി പൂർത്തിയായ മരണഫണ്ട് നെടിയാറ റോഡിന്റെയും ഉദ്ഘാടനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. ഇരു പദ്ധതികളും എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് വഴി അനുവദിച്ചതാണ്. 10 ലക്ഷം രൂപക്ക് മരണഫണ്ട് - നെടിയാറ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കി. അമ്പാടി അങ്കണവാടിക്ക് 27 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷയായി. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. ജയൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എൻ. ഉണ്ണിക്കൃഷ്ണൻ, അംഗങ്ങളായ സുമ സാബു, രാധിക സതീഷ്, പ്രസീത ബാബു, അമ്പാടി അങ്കണവാടി വർക്കർ ഷിംല, പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ പി.ബി. സജീവൻ, അജന്ത ഷാജി, എ.ബി. ഷാജി, ശശികല സന്തോഷ്, പി.വി. ബാബു എന്നിവർ പങ്കെടുത്തു.