
ആലങ്ങാട്: കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയത്തിൽ എറണാകുളം സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹിന്ദി വാരാഘോഷത്തിന് തുടക്കമായി. സാഹിത്യകാരൻ കൊടുവഴങ്ങ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആലങ്ങാട് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ആർ. ജയകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.എൻ. സുനിൽകുമാർ, പി.എസ്. ജഗദീശൻ, ബിനു പി. ഹസൻ, പി.എസ്. ജയലക്ഷ്മി, കെ.എസ്. ലക്ഷ്മി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ സെമിനാർ, സംവാദം, കുട്ടിക്കവി സമ്മേളനം, സാഹിത്യോത്സവം, പ്രചാരക സംഗമം, പൂർവ്വ വിദ്യാർത്ഥി സംഗമം എന്നിവ ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടക്കും.