കൊച്ചി: കുരുക്ഷേത്ര പ്രകാശന്റെ ആഭിമുഖ്യത്തിൽ എറണാകുളം ശേഷാദ്രി റോഡിലെ സഹോദര സൗധത്തിൽ പി. മാധവ്ജിയുടെ അനശ്വരമായ ലേഖനങ്ങളുടെ പ്രകാശനവും അനുസ്മരണവും 19ന് നടത്തും. വൈകിട്ട് 5.30ന് സ്വാമി പൂർണാമൃതാനന്ദപുരി പ്രകാശനകർമ്മം നിർവഹിക്കും. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, പറവൂർ ജ്യോതിസ്, എസ്. സുദർശൻ, ആർ.വി. ബാബു, വി.എൻ. ദിലീപ്കുമാർ, കാ. ഭാ. സുരേന്ദ്രൻ, ജി. അമൃതരാജ്, ബി. വിദ്യാസാഗരൻ, കെ.ആർ. ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിക്കും.