
മൂവാറ്റുപുഴ: സമൂഹ മാധ്യമങ്ങളിൽ തരംഗമായി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം. ഒരേ കളർ മുണ്ടും ഷർട്ടും ധരിച്ച് ചെയ്ത റീലുകളും വടം വലി, കസേരകളി,റൊട്ടി കടി അടക്കമുള്ള മത്സരങ്ങളും പാട്ടും ഡാൻസും ഓണസദ്യയുമെല്ലാം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന ഐ. പി. എസ് ആണ് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തതത്. മൂവാറ്റുപുഴ ഡിവൈ.എസ്. പി പി.എം. ബൈജു, സി.ഐ ബേസിൽ തോമസ്, എസ്.ഐമാർ എന്നിവരോടാെപ്പം സ്റ്റേഷനിലെ മുഴുവൻ പൊലീസുകാരും ആഘോഷത്തിൽ പങ്കെടുത്തു.