കൊച്ചി: തിരുവോണനാളിൽ തൃക്കാക്കരയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. ചിറ്റേത്തുകര കണ്ണംചേരി കോളനിയിൽ പ്രദീപ്കുമാറിനാണ് (34) പരിക്കേറ്റത്. ഇയാളെ സൺറൈസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.
പ്രദീപ്കുമാറിന്റെ ബന്ധുവും അയൽവാസിയുമായ രഞ്ജിത് എന്ന രഞ്ജനാണ് (38) കുത്തിയത്. മുൻവൈരാഗ്യമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രഞ്ജിത്തും ആശുപത്രിയിൽ ചികിത്സയിലാണ്. തൃക്കാക്കര പൊലീസ് കേസെടുത്തു.