കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി പൾസ് ഒഫ് തൃപ്പൂണിത്തുറയുടെയും പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉത്രാടദിനത്തിൽ ഓണാഘോഷവും പച്ചക്കറി കിറ്റുവിതരണവും നടത്തി. 23 ഇനം സാധനങ്ങളടങ്ങുന്ന കിറ്രാണ് വിതരണം ചെയ്തത്.
ഉദ്ഘാടനം ഡി.സി.പി കെ.എസ്. സുദർശൻ നിർവഹിച്ചു. പഠനസഹായത്തിന്റെ ഭാഗമായി വിദ്യാർത്ഥിനിക്ക് ലാപ്ടോപ്പും നൽകി. പ്രൊഫഷണൽസും സമൂഹത്തിൽ മുൻനിരയിൽ നിൽക്കുന്നവരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. ഉള്ളവൻ ഇല്ലാത്തവന് നൽകുക എന്ന സന്ദേശമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.
85വയസ് കഴിഞ്ഞ 9പേർക്ക് തിരുവോണദിനത്തിൽ ഓണക്കോടികളും വിതരണം ചെയ്തു. ചടങ്ങിൽ എ.സി.പി പി. രാജ്കുമാർ, തൃക്കാക്കര എ.സി.പി പി.വി. ബേബി തുടങ്ങിയവർ പങ്കെടുത്തു.