കൂത്താട്ടുകുളം: യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കുമാരി ശ്രീനന്ദയെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കാക്കൂർ മാർക്കറ്റ് ജംഗ്ഷനിൽ നടന്ന പ്രതിഷേധയോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി തിരുമാറാടി പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.എൻ. പ്രദീപ് കുമാർ അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് സിജു ഗോപാലകൃഷ്ണൻ, കൂത്താട്ടുകുളം മുൻസിപ്പൽ സമിതി പ്രസിഡന്റ് വിജയൻ അടിപാറ, ജില്ലാ സമിതി അംഗം റോയി എബ്രഹാം, ജില്ലാ ജനറൽ സെക്രട്ടറി അജീഷ് തങ്കപ്പൻ, കൂത്താട്ടുകുളം മുൻസിപ്പൽ സമിതി വൈസ് പ്രസിഡന്റ് ലിന്റോ വിൽസൺ, മണ്ഡലം വൈസ് പ്രസിഡന്റ് രാജശേഖരൻ തമ്പി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ടി. പ്രതീഷ്, സി.കെ. ബിജിമോൻ ചേലക്കൽ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് കെ.ജി. മോഹനൻ, ചോറ്റാനിക്കര മണ്ഡലം ജനറൽ സെക്രട്ടറി ടി.കെ. പ്രകാശ് പാമ്പാക്കുട, പഞ്ചായത്ത് സമിതി പ്രസിഡന്റ് പ്രമോദ് കുമാർ, തിരുമാറാടി പഞ്ചായത്ത് സമിതി സെക്രട്ടറി ടി.ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.