vennala-bank
വെണ്ണല സഹകരണബാങ്ക് സൂപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി നടത്തിയ കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് വിതരണം ചെയ്യുന്നു

കൊച്ചി: വെണ്ണല സഹകരണബാങ്ക് സൂപ്പർമാർക്കറ്റ് ഉപഭോക്താക്കൾക്കായി നടത്തിയ കൂപ്പൺ നറുക്കെടുപ്പിലെ വിജയികൾക്ക് പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാംസമ്മാനം 25000രൂപ വിലയുള്ള സ്മാർട്ട്ഫോണിന് സോണിയ രൂപേഷും രണ്ടാംസമ്മാനം മൈക്രോവേവ് ഓവന് എസ്.ജി. ഉല്ലാസും മൂന്നാംസമ്മാനം പ്രീതി മിക്‌സിക്ക് കെ. മീരാകുമാരിയും അർഹയായി. 3പേർക്ക് വീതം അയൺബോക്‌സ്, ഇലക്ട്രിക്ക് കെറ്റിൽ, 10കിലോ പവിഴം അരി എന്നിവയും സമാശ്വാസസമ്മാനമായി വിതരണം ചെയ്തു. എസ്. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. കെ.എ. അഭിലാഷ്, കെ.ജി. സുരേന്ദ്രൻ, വി.കെ. വാസു, പ്രേമലത, ടി.എസ്. ഹരി, എം.എൻ. ലാജി, ആർ. സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു.