
കോതമംഗലം: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിൽ കോതമംഗലത്ത് റോഡ് മുറിച്ചുകടക്കവേ വാഹനമിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. നഗരത്തിൽ സെന്റ് ജോർജ് സ്‌കൂളിന് സമീപമുണ്ടായ അപകടത്തിൽ റിട്ട. പോസ്റ്റ്മാസ്റ്റർ കോഴിപ്പിള്ളി നിരപ്പേൽ അഗസ്റ്റിൻ ജോർജാണ് (73) മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിയിൽ പോയി മടങ്ങവേയാണ് അപകടം. സംസ്കാരം ഇന്ന് വൈകിട്ട് 3ന് സെന്റ് ജോർജ് കത്തീഡ്രൽപള്ളി സെമിത്തേരിയിൽ. ഭാര്യ: കോതമംഗലം തയ്യിൽ ടി.പി. അൽഫോൻസ് (റിട്ട. അദ്ധ്യാപിക). മക്കൾ: പ്രശാന്ത് (സെക്ഷൻ ഓഫീസർ, കേരള കാർഷിക സർവകലാശാല, തൃശൂർ), പോൾ (സോഫ്ട്‌വെയർ എൻജിനിയർ, യു.എസ്.എ), മായ (സോഫ്ട്‌വെയർ എൻജിനിയർ, കാനഡ). മരുമക്കൾ: സംഗീത ജോർജ് (ഫെഡറൽബാങ്ക് തൃശൂർ), ഷീന ജോസഫ് (സോഫ്ട്‌വെയർ എൻജിനിയർ, (യു.എസ്.എ), അജിത് ജോജി (സോഫ്ട്‌വെയർ എൻജിനിയർ, കാനഡ).