കൊച്ചി: സാഹിത്യനിപുണൻ ടി.എം. ചുമ്മാറിന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് കലാസാഹിത്യ മത്സരങ്ങൾ നടത്തും. 28നാണ് മത്സരം. പ്രസംഗം, കവിതാപാരായണം, ലളിതഗാനം, വായനാമത്സരം, ക്വിസ്. വി​ജയി​കൾക്ക് 3000, 2000, 1000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. ക്വിസ് മത്സരത്തിന് 5000, 3000, 2000 വീതമാണ് ക്യാഷ് അവാർഡ്. 26ന് മുമ്പ് ,sntmcfoundation.org@gmail.com ഇമെയി​ലി​ൽ അപേക്ഷി​ക്കണം. ഫോൺ: 8547978584.