thiruvonam

കൊച്ചി: വിശ്ചികോത്സവം സംഗീത സാന്ദ്രമാക്കാൻ വയലിനിസ്റ്റ് ലാൽഗുഡി ജയരാമന്റെ മക്കളായ ലാൽഗുഡി വിജയലക്ഷ്മി, ലാൽഗുഡി ജി.ജെ,ആർ, കൃഷ്ണൻ ഉൾപ്പടെയുള്ള പ്രമുഖർ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെത്തും. ലാൽഗുഡി ജയരാമന്റെയും ത്യാഗരാജ ശിഷ്യപരമ്പരയിൽപ്പെട്ട അദ്ദേഹത്തിന്റെ പിതാവ് ലാൽഗുഡി ഗോപാൽ അയ്യരുടെ ശിഷ്യണത്തിൽ സംഗീതം അഭ്യസിച്ചവരാണ് ഇരുവരും. ആദ്യമായാണ് ഇവർ തൃപ്പൂണിത്തുറയിൽ വയലിൻ കച്ചേരി അവതരിപ്പിക്കുന്നത്. കൃഷ്ണൻ ഗായകനും സംഗീതസംവിധായകനും കൂടിയാണ്.

ഏറെക്കാലത്തിന് ശേഷം പ്രശസ്ത കർണാടക സംഗീതജ്ഞൻ സഞ്ജയ് സുബ്രഹ്മണ്യവും ഇക്കൊല്ലം വൃശ്ചികോത്സവത്തിൽ പാടും. അക്കരയ് സഹോദരിമാർ, പാലക്കാട്ടുകാരനായ സംഗീതജ്ഞനും ചെന്നൈ കലാക്ഷേത്രം അദ്ധ്യാപകനുമായ എ.എസ്.മുരളി, പുതുതലമുറ കർണാടക സംഗീതജ്ഞരിൽ പ്രശസ്തനും മധുരൈ ടി.എൻ. ശേഷഗോപാലന്റെ ശിഷ്യനുമായ കല്യാണപുരം എസ്. അരവിന്ദ്, പ്രശസ്ത യുവഗായകൻ ഭരത് സുന്ദർ, ചെന്നൈ ശ്രീവത്സം തുടങ്ങിയവരാണെത്തുക.

 വൃശ്ചികോത്സവം നവം 29 ന്

നവംബർ 29 മുതൽ നടക്കുന്ന വൃശ്ചികോത്സവത്തിലെ ഏഴുദിവസം കച്ചേരികൾ അവതരിപ്പിക്കുക. കൊച്ചിൻ ദേവസ്വം ബോർഡ് ഇക്കുറി നേരിട്ടാണ് വൃശ്ചികോത്സവം നടത്തുന്നത്. പതിവിന് വിരുദ്ധമായ മേളത്തിനും തായമ്പകയ്ക്കും കഥകളിക്കുമുൾപ്പെടെ പ്രമുഖരായ പുതിയ കലാകാരന്മാരെത്തും.

വൃശ്ചികോത്സവം കച്ചേരികൾ

സഞ്ജയ് സുബ്രഹ്മണ്യം

ലാൽഗുഡി ജയലക്ഷ്മി

ലാൽഗുഡി ജി.ജെ.ആർ.കൃഷ്ണൻ

അക്കരെയ് സിസ്റ്റേഴ്സ്

കല്യാണപുരം എസ്.അരവിന്ദ്

എ.എസ്.മുരളി

ഭരത് സുന്ദർ

ചെന്നൈ ശ്രീവത്സം