
കൊച്ചി: പ്രീമിയം കാർ നിർമ്മാതാക്കളായ ഹോണ്ട കാർസ് ഇന്ത്യ ലിമിറ്റഡ് (എച്ച്.സി.ഐ.എൽ) ജനപ്രിയ മിഡിൽ ലെവൽ എസ്.യു.വിയായ ഹോണ്ട എലിവേറ്ററിന്റെ പുതിയ അപ്പെക്സ് എഡിഷൻ പുറത്തിറക്കുന്നു. പരിമിതമായ അപ്പെക്സ് എഡിഷൻ മാന്വൽ ട്രാൻസ്മിഷനിലും (എംടി) കണ്ടിന്യുവസ്ലി വേരിയബിൾ ട്രാൻസ്മിഷനിലും (സി.വി.ടി) ലഭിക്കും.
ഹോണ്ട എലിവേറ്ററിന്റെ വി, വി.എക്സ് ഗ്രേഡുകളുടെ അടിസ്ഥാനത്തിലാണ് ഇവ നൽകുന്നത്. ഹോണ്ട എലിവേറ്ററിന്റെ ബോൾഡ് ഡിസൈൻ, വിശാലവും സുഖപ്രദവുമായ ഇന്റീരിയർ, ആധുനിക സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തിയ അപ്പെക്സ് എഡിഷൻ അകത്തളത്തിലും പുറത്തും ഒരുപോലെ പ്രീമിയം മെച്ചപ്പെടുത്തിയ പാക്കേജുമായി എല്ലാ നിറങ്ങളിലും ലഭിക്കും.
സവിശേഷതകൾ
• സിൽവർ ആക്സന്റോടെ പിയാനോ ബ്ലാക്ക് ഫ്രണ്ട് അണ്ടർ സ്പോയിലർ
• പിയാനോ ബ്ലാക്ക് സൈഡ് അണ്ടർ സ്പോയിലർ
• ക്രോം ഇൻസർട്ടുകളോടെ പിയാനോ ബ്ലാക്ക് റിയർ ലോവർ ഗാർണിഷ്
• ഫെൻഡറുകളിൽ അപ്പെക്സ് എഡിഷൻ ബാഡ്ജ്
• ടെയിൽ ഗേറ്റിൽ അപ്പെക്സ് എഡിഷൻ എംബ്ലം
• ഡ്യുവൽ ടോൺ ഐവറി, ബ്ലാക്ക് അകത്തളം
• പ്രീമിയം ലെതററ്റ് ഡോർ ലൈനിംഗുകൾ
• പ്രീമിയം ലെതററ്റ് ഇൻസ്ട്രുമെന്റ് പാനൽ
• റിഥമിക് ആംബിയന്റ് ലൈറ്റുകൾ 7 നിറങ്ങളിൽ
• അപ്പെക്സ് എഡിഷൻ സിഗ്നേച്ച്വർ സീറ്റ് കവറുകളും കുഷ്യനുകളും