eqs2

പ്രാദേശികമായി നിർമിക്കുന്ന രണ്ടാമത്തെ വാഹനം

കൊച്ചി: ആഡംബരവും സാങ്കേതികതയും ഒത്തൊരുമിക്കുന്ന ലോകോത്തര ബാറ്ററി വൈദ്യുത കാറായ ഇ.ക്യു.എസ് സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനമായ(എസ്.യു.വി) 5804 മാറ്റിക് മെഴ്‌സിഡസ് ബെൻസ് പുറത്തിറക്കി . പൂനെയിലെ ചകൻ അത്യാധുനിക ഫാക്‌ടറിയിൽനിന്നും പ്രാദേശികമായി നിർമിക്കുന്ന ഇ.ക്യു.എസ് എസ്. യു.വി 580 4 മാറ്റിക്ക് ആദ്യമായാണ് യുഎസിന് പുറത്ത് പ്രാദേശികമായി നിർമിക്കുന്നത്. നേരത്തെ ഇ.ക്യു.എസ് 580 സെഡാനും ഇന്ത്യയിൽ നിർമ്മിച്ചിട്ടുണ്ട്. ഇതോടെ രണ്ട് ആഡംബര കാറുകൾ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ കമ്പനിയായി മേഴ്‌സിഡസ് മാറി. 30 വർഷത്തെ മേഴ്‌സിഡസ് ബെൻസിന്റെ ഇന്ത്യൻ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് എക്‌സിക്യൂട്ടിവ് ഡയറക്‌ടർ വെങ്കിടേശ് കുൽക്കർണി പറഞ്ഞു.

ബെൻസിന്റെ വൈദ്യുതി വാഹനങ്ങൾ

ഇ.ക്യു.എ, ഇ.ക്യു.ബി, ഇ.ക്യു.ഇ എസ്.യു.വി, ഇ.ക്യു.എസ് എസ്.യു.വി, ഇ.ക്യു.എസ് സെഡാൻ, മെഴ്‌സിഡസ് മെയ്ബാക്ക് എന്നിവയ്ക്ക് ശേഷം മേഴ്‌സിഡസിൽനിന്നുള്ള ആറാമത്തെ വൈദ്യുത വാഹനമാണ് ഇ.ക്യു.എസ് എസ് .യു.വി 680 4മാറ്റിക്.

പ്രകടനത്തിലും കാര്യക്ഷമതയിലും ചാർജിംഗ് മികവിലുമെല്ലാം വാഹനം നിലവാരം പുലർത്തുന്നു. നൂതനവും സുരക്ഷിതവും കാര്യക്ഷമവുമാണ് ബാറ്ററി സംവിധാനം. കാറിലെ എംബക്‌സ് ഹൈപ്പർ സ്‌ക്രീൻ ത്രസിപ്പിക്കുന്ന ഒരു ഡിജിറ്റൽ പാനലാണ്. സുരക്ഷയും സ്ഥിരതയും കാറിൽ ഒത്തുചേരുന്ന വാഹനത്തിൽ ആർ 1234 വൈ.എഫ് റഫ്രിജറന്റ് ഗ്യാസ് ആണ് ഉപയോഗിക്കുന്നത്.