
കൊച്ചി: പൊതുജനത്തെ മദ്യശാലകളിലേക്ക് ആകർഷിക്കാൻ അബ്കാരി ചട്ടലംഘനം നടത്തി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യവീഡിയോ പുറത്തുവിട്ട സംസ്ഥാന ബിവറേജസ് കോർപ്പറേഷനെതിരെ നടപടിയെടുക്കണമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. കേരള അബ്കാരി ആക്ട് പ്രകാരം ഗുരുതരമായ ചട്ടലംഘനമാണിത്.
ചെയർമാൻ ബിഷപ് ഡോ. യൂഹാനോൻ മാർ തിയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ കമ്മിഷൻ സെക്രട്ടറി ഫാ. ജോൺ അരീക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ഭാരവാഹികളായ വി.ഡി. രാജു, സി.എക്‌സ്. ബോണി, ഫാ. സണ്ണി മഠത്തിൽ, ഫാ. ആന്റണി അറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.