putta

കൊച്ചി: ഏകീകൃത കുർബാന നടപ്പാക്കുന്നതിൽ ഒരുവർഷമായിട്ടും ഒന്നും ചെയ്യാത്ത എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റർ ബോസ്‌കോ പൂത്തൂർ രാജിവയ്ക്കണമെന്ന് മാർത്തോമ നസ്രാണിസംഘം നേതൃയോഗം ആവശ്യപ്പെട്ടു. സിനഡിനെ മറികടന്ന് വിമതൻമാരുമായി അഡ്മിനിസ്‌ട്രേറ്ററും അതിരൂപതാ കൂരിയായും ചർച്ച നടത്തിയത് സഭയെ കലാപകലുഷിതമാക്കാനുള്ള നീക്കമാണ്. അച്ചടക്കം നടപ്പാക്കേണ്ട മേജർ ആർച്ച് ബിഷപ്പ് വിശ്വാസികളുടെ നേർച്ചപ്പണം ഉപയോഗിച്ച് വിദേശസന്ദർശനം നടത്തുന്നത് പുരകത്തുമ്പോൾ വാഴവെട്ടുന്നപോലെയാണ്.

യോഗത്തിൽ റെജി ഇളമത, സേവ്യർ മാടവന, ചെറിയാൻ കവലയ്ക്കൽ, ജോമോൻ ആരക്കുഴ, ആന്റണി പുതുശേരി, റോബിൾ മാത്യു, ടെൻസൻ പുളിക്കൽ, ബ്രിജിത് ജോ, ജോയ്‌സി സെബാസ്റ്റ്യൻ, ജോർജ് കോയിക്കര, ടോണി ജോസഫ് എന്നിവർ സംസാരിച്ചു.