
ആലുവ: സഹപ്രവർത്തകരായ പൊലീസുദ്യോഗസ്ഥർക്ക് ഓണസദ്യയൊരുക്കി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന. ക്യാമ്പ് ഹൗസിൽ പ്രത്യേക മൊരുക്കിയ പന്തലിൽ ഇലയിട്ട് സദ്യ വിളമ്പാനും എസ്.പി മുൻപന്തിയിലുണ്ടായിരുന്നു. മുറ്റത്ത് പൂക്കളമിട്ട് ചടങ്ങുകൾ ആരംഭിച്ചു. ചെറിയ തോതിൽ പാട്ടും കഥകളുമായി അരങ്ങ് കൊഴുത്തു. ലക്നൗ സ്വദേശിയായ എസ്.പി മലയാളത്തനിമയോടെയാണ് ചടങ്ങുകളിൽ പങ്കെടുത്തത്. പരസ്പരം ആശംസകൾ നേർന്നാണ് പൊലീസുദ്യോഗസ്ഥർ പിരിഞ്ഞത്.